കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

പ്രവാസിയുടെ കുറിപ്പുകൾ

ഒരു യാത്രയുണ്ട് !
നെഞ്ചിലൊതുങ്ങാത്ത സ്നേഹം 
പെട്ടികളിലൊതുക്കി കെട്ടുമ്പോൾ 
ഖൽബിൽ നുരയുന്നു 
അത്തറിന്റെ മണമുള്ളൊരു ഗാനം .
മരുഭൂമിയുടെ തപ്തനിശ്വാസങ്ങൾ 
ഏറ്റുവാങ്ങിയ നെഞ്ചിൻകൂടിനുള്ളിൽ നിന്നും 
എത്ര പെട്ടന്നാണ് 
ഒരു ഒപ്പനത്താളമുയരുന്നത് !
പ്രിയതമയുടെ 
മൈലാഞ്ചിവിരലുകളുടെ 
ആറ്റങ്ങളിൽ നിയന്ത്രിക്കപ്പെടുന്ന 
ഒരു പട്ടമായി എന്റെ വിമാനം 
അനന്തതയിലൂടെ ഒഴുകിയൊഴുകി
ജന്മഗേഹമണയുന്നു...
ഒരു യാത്രയ്ക്ക് 
ഇത്രയേറെ ആനന്ദമുണ്ടാകുമോയെന്നു 
ഓരോ ആത്മാവും 
ആശ്ചര്യപ്പെടുന്ന നിമിഷം !
ഞാനൊരു നവജാതശിശുവായി മാറുന്നു ...
ഒരു മടക്കമുണ്ട് ...
എല്ലാം ഉപേക്ഷിച്ചു യാത്രയാകുന്ന 
ഒരു മയ്യിത്തിനെ പോലെ !
അപ്പോൾ 
വിമാനത്താവളം 
ഒരു വലിയ ശ്മശാനമാകുന്നു !
വിമാനത്തിനകം 
ഗതി കിട്ടാത്ത 
കുറെ ആത്മാവുകളെ അടക്കംചെയ്ത 
ഒരു വലിയ ഖബറും..!

2 അഭിപ്രായങ്ങൾ:

  1. ഒരു പ്രവാസിയുടെ നാട്ടില്‍ പോക്കും തിരിച്ചുപോക്കും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...